Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : All Europe

Europe

ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ വാ​ര്‍​ഷി​ക ടൂ​ര്‍​ണ​മെ​ന്‍റി​ന് ഉ​ജ്വ​ല സ​മാ​പ​നം; ടൈ​റ്റ​ന്‍​സി​ന് കി​രീ​ടം

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​ശ​സ്ത വോ​ളി​ബോ​ള്‍ ക്ല​ബാ​യ ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ (ഇ​ന്ത്യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്) 45-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ന്ത​രാ​ഷ്ട്ര വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് ഗം​ഭീ​ര സ​മാ​പ​നം.

നി​ര​വ​ധി വോ​ളി​ബോ​ള്‍ പ്രേ​മി​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന മ​ത്സ​ര​ത്തി​ല്‍ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. അ​വി​സ്മ​ര​ണീ​യ​മാ​യ മ​ത്സ​ര​ങ്ങ​ള്‍​ക്കും ആ​വേ​ശ​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ച ടൂ​ര്‍​ണ​മെ​ന്‍റിലെ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ഐ​എ​സ്​സി വി​യ​ന്ന ടൈ​റ്റ​ന്‍​സും (ക്യാ​പ്റ്റ​ന്‍ -​ അ​രു​ണ്‍ മം​ഗ​ല​ത്ത്) ഐഎ​സ്​സി വി​യ​ന്ന നെ​ക്സ്റ്റ് ജ​ന​റേ​ഷ​നും (ക്യാ​പ്റ്റ​ന്‍ - റ്റെ​ജോ കി​ഴ​ക്കേ​ക്ക​ര) ഏ​റ്റു​മു​ട്ടു​ക​യും ടൈ​റ്റ​ന്‍​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള യൂ​റോ​ഫൈ​റ്റേ​ഴ്‌​സ് വോ​ളി മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഐഎ​സ്​സി വി​യ​ന്ന വാ​രി​യേ​ഴ്‌​സ് നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ ആ​ര്‍ ആ​ന്‍​ഡ് എ​സ് ഹെ​സെ​ന്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് അ​ഞ്ചാം സ്ഥാ​നം നേ​ടി.

അ​തേ​സ​മ​യം കിരീ​ടം നേ​ടു​മെ​ന്ന് കാ​ണി​ക​ളും ക​ളി​ക്കാ​രും ഒ​രു​പോ​ലെ പ്ര​തീ​ക്ഷ നി​ല​നി​റു​ത്തി​യ ടീം ​സ്റ്റു​റ്റ്ഗാ​ര്‍​ട്ട് ബ്ലി​റ്റ്‌​സ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ല്‍ വി​യ​ന്ന ടൈ​റ്റ​ന്‍​സി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് കീ​ഴ​ട​ങ്ങി. ഐഎ​സ്‌സിയു​ടെ മൂന്ന് താ​ര​ങ്ങ​ള്‍ മി​ക​ച്ച ക​ളി​ക്കാ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ളും സ്റ്റു​റ്റ്ഗാ​ര്‍​ട്ടി​ല്‍ നി​ന്നു​ള്ള റോ​ഷ​ന്‍ മി​ക​ച്ച ഒ​ഫ​ന്‍​സ് ക​ളി​ക്കാ​ര​നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

 

Latest News

Corehub Up